Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:28 AM IST Updated On
date_range 17 Jun 2022 5:28 AM ISTശബ്ദ മലിനീകരണത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കും
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ ശബ്ദ മലിനീകരണത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിർദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. താലൂക്കുകള്‍ തോറും ശബ്ദ മലിനീകരണം തടയാന്‍ രൂപവത്കരിച്ച സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. റവന്യൂ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ ചേര്‍ന്നായിരിക്കണം പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടത്. കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉടന്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. മേഖലകള്‍ തിരിച്ച് ശബ്ദ മലിനീകരണം അളക്കാനുള്ള ഉപകരണങ്ങള്‍ പൊലീസിന് ലഭ്യമാക്കും. താലൂക്ക് തലത്തില്‍ ബോധവത്കരണം നടത്താനും ആരാധനാലയങ്ങള്‍, സംഘടനകള്‍ എന്നിവയുടെ യോഗം വിളിക്കാനും തീരുമാനമായി. മൂന്ന് മാസം കൂടുമ്പോള്‍ താലൂക്ക് തലത്തിലെ നടപടികള്‍ അവലോകനം ചെയ്യും. എ.ഡി.എം ആര്‍. ബീനാറാണി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍മാരായ പി. സിമി, അഭിരാമി എസ്. കുമാര്‍, കൊല്ലം സിറ്റി അഡീഷനല്‍ എസ്.പി. സോണി ഉമ്മന്‍കോശി എന്നിവര്‍ പങ്കെടുത്തു. നിയമസഭാ പരിസ്ഥിതി കമ്മിറ്റി യോഗം കൊല്ലം: അഷ്ടമുടിക്കായലിലെ ജലത്തിൻെറ ഗുണനിലവാരം സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കുന്നതിൻെറ ഭാഗമായി സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി 22ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. അഷ്ടമുടിക്കായലിൻെറ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍വശത്തെ ഭാഗവും കുരീപ്പുഴ ചണ്ടി ഡിപ്പോക്ക് സമീപവും അനുബന്ധപ്രദേശങ്ങളും സന്ദര്‍ശിക്കും. ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിവേദനങ്ങളും സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story