Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദേശ വിദ്യാഭ്യാസ...

വിദേശ വിദ്യാഭ്യാസ പ്രവേശനോത്സവം

text_fields
bookmark_border
കൊല്ലം: വിദേശ വിദ്യാഭ്യാസത്തിന്​ വിദ്യാർഥികൾക്ക്​ അവസരമൊരുക്കാൻ എഡ്യുപ്രസും മാസി സ്റ്റഡീസും ചേർന്നൊരുക്കുന്ന സൗജന്യ സംഘടിപ്പിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറിയിൽ 18ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മൂന്ന്​ വിദേശ സർവകലാശാലകളിൽ നിന്നുള്ള അഡ്മിഷൻ ഓഫിസർമാർ നേരിട്ടും ബാക്കിയുള്ളവർ ഓൺലൈനായും നേരിട്ടും പങ്കെടുക്കുന്ന സെമിനാറിൽ വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാനും സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്​. ലോകത്തെ മികച്ച സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടിക്കൊടുക്കാൻ വഴിയൊരുക്കുകയാണ്​ എഡ്യുപ്രസിന്‍റെ ലക്ഷ്യമെന്ന് സി.ഇ.ഒ എസ്. ജോർജ്കുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ ഉപരിപഠന സാധ്യതകളും അവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന സെക്​ഷനോടൊപ്പം സിലബസ്, കരിക്കുലം, എന്നിങ്ങനെ മറ്റുവിവരങ്ങളും സെമിനാറിൽ ഉൾപ്പെടും. എഡ്യുപ്രസ്​ ഡയറക്ടർ എഡ്ഗാർ ഫെർണാണ്ടസ്, ബിജോ ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story