Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:28 AM IST Updated On
date_range 17 Jun 2022 5:28 AM ISTപടയാളികൾ വീറോടെ പടവെട്ടി; ഓച്ചിറക്കളി സമാപിച്ചു
text_fieldsbookmark_border
ഓച്ചിറ: രണ്ടുദിവസമായി പടനിലത്ത് നടന്ന ഓച്ചിറക്കളി സമാപിച്ചു. ബുധനാഴ്ച വർണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച ഓച്ചിറക്കളി വ്യാഴാഴ്ചയും തുടർന്നു. നൂറുകണക്കിന് പടയാളികൾ വീറും വാശിയുമായി പങ്കെടുത്തു. ഒരു മാസമായി കളരികളിൽ നിന്ന് സ്വായത്തമാക്കിയ ആയോധനമുറകളും പതിനട്ടടവുകളും പുറത്തെടുത്ത് പ്രായമായവർ പടവെട്ടിയപ്പോൾ കുട്ടികൾ വടികൾ കൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ചു. ആദ്യം കരകളിയും തുടർന്ന് എട്ടു കണ്ടത്തിലും തകിടി കണ്ടത്തിലും ഇറങ്ങി ആയോധനമുറകൾ കാഴ്ചവെച്ചു. വാളും പരിചയമായി കളി ആശാൻ പ്രകടനം വേറിട്ട കാഴ്ചയായി. കളിസംഘങ്ങൾ പടനിലത്ത് നടത്തിയ അഭ്യാസപ്രകടനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. വൻ ജനകൂട്ടം ഓച്ചിറക്കളിയിൽ പങ്കാളികളായി. കളരിപ്പയറ്റ് സംഘങ്ങളുടെ പ്രകടനം വേറിട്ട കാഴ്ചയായി. കളിസംഘങ്ങൾക്ക് ഓച്ചിറ ക്ഷേത്ര ഭരണസമിതി പാരിതോഷികങ്ങൾ വിതരണം ചെയ്തു. ഒാണാട്ടുകരയിലെ ഉത്സവങ്ങളുടെ സമാപനം കൂടിയാണ് ഓച്ചിറക്കളി. ഇനിയുള്ള നാലുദിവസം കന്നുകാലി ചന്ത നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story