Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:36 AM IST Updated On
date_range 16 Jun 2022 5:36 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
കുണ്ടറ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കൊറ്റങ്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. മണ്ഡലം ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കേരളപുരത്ത് സമാപിച്ചു. അരുൺ, ആർ. സുരേഷ് ബാബു, സുദർശനൻ, ശ്യാം, ഷിഹാബ്, ഷേർലി സത്യദേവൻ, സതീശൻ, നിഥിൻ ശേഖർ, അനീഷ്, ദേവി, ജയകുമാർ എന്നിവർ നേതൃത്വം നൽകി. അക്രമം അപലപനീയം കുണ്ടറ: പെരിനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തോട്ടത്തിൽ ബാലൻെറ വീടിനുനേരെ സി.പി.എം നടത്തിയ ആക്രമണം അപലപനീയമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ് എൻ. പത്മലോചനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story