Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:36 AM IST Updated On
date_range 16 Jun 2022 5:36 AM ISTലോക വയോജന ചൂഷണവിരുദ്ധ ദിനാചരണം
text_fieldsbookmark_border
കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റ്, സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് വയോജന ചൂഷണവിരുദ്ധ ദിനാചരണത്തോടൊപ്പം നടത്തിയ വാഹന പ്രചാരണജാഥ കലക്ടർ അഫ്സാന പർവീൻ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകവും ഫ്ലാഷ് മോബും വാഹനപ്രചാരണ ജാഥയെ അനുഗമിച്ചു. കോളജിൽ നൽകിയ സ്വീകരണ യോഗം സബ് കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ് അധ്യക്ഷതവഹിച്ചു. ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ സിജു ബെൻ, സംസ്ഥാന വയോജന സംഘം പ്രതിനിധി ചന്ദ്രശേഖരൻപിള്ള എന്നിവർ പങ്കെടുത്തു. ഡോ. സുൽഫിയ സമദ്, ഡോ. അബ്ദുൽ റഫീഖ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ യോഗം കുണ്ടറ: കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്‍റ് തോട്ടത്തിൽ ബാലന്‍റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് തൊണ്ടിറക്ക് മുക്കിൽ നടത്തിയ യോഗം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജു ഡി. പണിക്കർ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കൺവീനർ കുരീപ്പള്ളി സലിം, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ് കെ. ബാബുരാജൻ, പെരിനാട് മുരളി, ബി. ജ്യോതിർനിവാസ്, നിസാമുദ്ദീൻ, വിനോദ് ജി. പിള്ള, വിനോദ് കോണിൽ, വിനോദ് കുമാർ, പ്രസന്ന പയസ്, സിന്ധുഗോപൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story