Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൂടുതൽ തവണ രക്തദാനം...

കൂടുതൽ തവണ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരം ഡി.വൈ.എഫ്.ഐക്ക്

text_fields
bookmark_border
കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരം തുടർച്ചയായ ആറാംവർഷവും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി കരസ്ഥമാക്കി. കൊല്ലം ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ആർ.എം.ഒ ഡോ. അനൂപ് ശങ്കറിൽനിന്ന്​ ജില്ല പ്രസിഡന്‍റ്​ ടി.ആർ. ശ്രീനാഥ് പുരസ്കാരം ഏറ്റുവാങ്ങി. വിക്ടോറിയ ആശുപത്രി ആർ.എം.ഒ ഡോ.അനു ജയപ്രകാശ്, പീഡിയാട്രിക് സർജൻ ഡോ.സുരേഷ് കുമാർ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ.സാൻഷിയ, ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ എസ്. ഷബീർ, ജില്ല വൈസ് പ്രസിഡന്‍റ്​ എം.എസ്. ശബരീനാഥ്, കൊല്ലം ബ്ലോക്ക് സെക്രട്ടറി മനുദാസ്, നഴ്​സിങ്​ സൂപ്രണ്ട് തങ്കമണി എന്നിവർ പങ്കെടുത്തു. പ്രതിഷേധിച്ചു കൊല്ലം: ബാങ്കിങ്​ മേഖലയിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്​മയായ യു.എഫ്.ബി.യുവി‍ൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജൂൺ 27ന്​ നടക്കുന്ന ബാങ്ക് പണിമുടക്കിനോടനുബന്ധിച്ചാണ്​ പ്രകടനം. ബാങ്ക് ഓഫ് ബറോഡാ കൊല്ലം ശാഖയുടെ മുന്നിൽ പ്രതിഷേധത്തിന്​ യു.എഫ്.ബി.യു കൺവീനർ എം.എ. നവീൻ, എൻ.സി.ബി.ഇ ജില്ല സെക്രട്ടറി ദിൻഷ, എ.ഐ.ബി.ഒ.സി ജില്ല സെക്രട്ടറി രതീഷ്, ബി.ഇ.എഫ്.ഐ സംസ്​ഥാന വൈസ്​ പ്രസിഡന്‍റ്​ സതീഷ്, എ.ഐ.ബി.ഇ.എ സംസ്​ഥാന ഓർഗനൈസിങ്​ സെക്രട്ടറി യു. ഷാജി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story