Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനൂറുശതമാനം വിജയവുമായി...

നൂറുശതമാനം വിജയവുമായി പെരിനാട് ഗവ.ഹയർസെക്കൻഡറി സ്​കൂൾ

text_fields
bookmark_border
പെരിനാട്: എസ്​.എസ്​.എൽ.സി പരീക്ഷയിൽ പെരിനാട് ഗവ.ഹയർസെക്കൻഡറി സ്​കൂളിൽനിന്ന് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും വിജയം. പരീക്ഷ എഴുതിയ 19 കുട്ടികളും വിജയിച്ചു. കേരളപുരം ഗവ.ഹൈസ്​കൂളിൽ പരീക്ഷ എഴുതിയ 48 പേരിൽ 45 പേർ വിജയിച്ചു. കാഞ്ഞിരകോട് സെന്‍റ്​ മാർഗരറ്റ് ഗേൾസ്​ ഹൈസ്​കൂളിൽ പരീക്ഷ എഴുതിയ 136 കുട്ടികളും വിജയിച്ചു. ഇതിൽ 40 കുട്ടികൾക്ക് മുഴവൻ വിഷയത്തിനും എ പ്ലസ്​ ലഭിച്ചു. ഇളമ്പള്ളൂർ എസ്​.എൻ.എസ്​.എം ഹയർസെക്കൻഡറി സ്​കൂളിൽ 390 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 386 കുട്ടികൾ വിജയിച്ചു. 60 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ്​ ലഭിച്ചു. എക്സൈസ് വിജിലൻസ് എസ്.പിയുടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക് ചാത്തന്നൂർ: എക്സൈസ് വിജിലൻസ് എസ്.പി സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. പരവൂർ പുക്കുളം സൂനാമി ഫ്ലാറ്റിൽ സൈമൺ (50), അയൽവാസി ഷെർലി (45) എന്നിവർക്കാണ് പരിക്കേറ്റത്​. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിലായിരുന്നു അപകടം. തിരുവനന്തപുരത്ത് എക്സൈസ് ഹെഡ്​ ക്വാർട്ടേഴ്സിലെ വിജിലൻസ് എസ്.പി ഷാഫി ഹൈകോടതിയിലേക്ക്​ പോവുകയായിരുന്നു. പരവൂർ റോഡിൽ നിന്നും വന്ന സ്കൂട്ടർ ദേശീയപാതയിലേക്ക് കടക്കുമ്പോഴാണ് കാറുമായി കൂട്ടിയിടിച്ചത്. ചാത്തന്നൂർ പോലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story