Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപിതാവി‍െൻറ ആഗ്രഹം...

പിതാവി‍െൻറ ആഗ്രഹം സഫലമാക്കി അനന്തു

text_fields
bookmark_border
പിതാവി‍ൻെറ ആഗ്രഹം സഫലമാക്കി അനന്തു കൊട്ടിയം: ജീവിതയാത്രയുടെ പാതിവഴിയിൽ തനിച്ചാക്കി മറഞ്ഞ പിതാവി‍ൻെറ ആഗ്രഹം സഫലീകരിച്ച് അനന്തു കൃഷ്ണൻ. പിതാവി‍ൻെറ മൃതദേഹം മോർച്ചറിയിലിരിക്കെ ​നെഞ്ചുലക്കുന്ന വേദന ഉള്ളിലൊതുക്കി പരീക്ഷ എഴുതാനെത്തിയ അനന്തു എസ്​.എസ്​.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ സ്വന്തമാക്കിയാണ് ​സ്​നേഹാഞ്ജലി നൽകിയത്​. എസ്​.എസ്​.എൽ.സി പരീക്ഷ നടക്കുന്നതിനിടയിൽ മേയ്​ 18നാണ്​ കൊട്ടിയം ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന കൊട്ടിയം പറന്തിയിൽ രൻജിനി ഭവനിൽ സുനിൽകുമാർ അപകടത്തിൽ മരിച്ചത്​. ഓട്ടോയിൽ സ്വകാര്യ ബസ്​ ഇടിച്ചായിരുന്നു അപകടം. പഠനം മുടക്കരുതെന്നും പഠിച്ച് ഉന്നതിയിലെത്തണമെന്നുമുള്ള അച്ഛ‍​ൻെറ ആഗ്രഹം സഫലീകരിക്കുന്നതിനായാണ്, പിതാവി‍ൻെറ സംസ്കാരം നടക്കുന്നതിന്​ മുമ്പ്​ അനന്തുകൃഷ്ണൻ പരീക്ഷമുറിയിലെത്തിയത്​. മയ്യനാട് വെള്ള മണൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story