Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയാത്രക്കൂലി തർക്കം:...

യാത്രക്കൂലി തർക്കം: മധ്യവയസ്കനെ ആക്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
ഇരവിപുരം: ഓട്ടോ കൂലി തർക്കത്തെ തുടർന്ന് യാത്രക്കാരനെ ആക്രമിച്ച ഡ്രൈവർ അറസ്റ്റിൽ. കിളികൊല്ലൂർ എം.ജി നഗർ 18, സുജിത്ത് ഭവനത്തിൽ എസ്. സൂരജ് ആണ് (38) പിടിയിലായത്. അയത്തിൽ സ്വദേശി അനിരുദ്ധനാണ് പരിക്കേറ്റത്. യാത്രക്കൂലി തർക്കത്തെ തുടർന്ന്​ അനിരുദ്ധ‍ന്‍റെ മക്കളെ അസഭ്യം പറയുകയും ജാക്കി ലിവർ ഉപയോഗിച്ച് അടിച്ച്​ പരിക്കേൽപ്പിക്കുകയായിരുന്നു. തലയിലെയും മുഖത്തെയും അസ്ഥികൾ തകർന്ന അനിരുദ്ധൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയകുമാർ, സഹീർ എ.എസ്​.ഐ ഷാജി സി.പി.ഒ മാരായ അഭിലാഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story