Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:34 AM IST Updated On
date_range 16 Jun 2022 5:34 AM ISTപ്രതിഷേധ സംഗമം
text_fieldsbookmark_border
കരുനാഗപ്പള്ളി: എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെ ആർ.എസ്.പി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പുതിയകാവിൽനിന്നും ആരംഭിച്ച മാർച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.എൻ. പത്മനാഭപിള്ള അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറുമാരായ അശോകൻ കുറുങ്ങപ്പള്ളി, കെ.എം. നൗഷാദ്, ആർ.എസ്.പി ഭാരവാഹി കെ.ജി. പ്രസേനൻ, കെ.എസ് പുരം സുധീർ, ഗ്രാമപഞ്ചായത്ത് അംഗം ദീപക് എസ് .ശിവദാസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ശിവാനന്ദൻ, പെരുമാനൂർ രാധാകൃഷ്ണൻ, അരുൺ, കൃഷ്ണപിള്ള, നെബുകുമാർ, ചന്ദ്രൻ, ജയകുമാർ, ശ്രീജിത്ത്, ലാലാഗിരിജകുമാരി എന്നിവർ നേതൃത്വം നൽകി. ചിത്രം: യു.ഡി.എഫ് കുലശേഖരപുരം മണ്ഡലം കമ്മിറ്റി പുതിയകാവിൽ സംഘടിപ്പിച്ച പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
