Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസ്​ അതിക്രമം പരിധി...

പൊലീസ്​ അതിക്രമം പരിധി ലംഘിക്കുന്നു – പി. രാജേന്ദ്രപ്രസാദ്

text_fields
bookmark_border
കൊല്ലം: യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള സി.പി.എമ്മിന്‍റെയും പൊലീസിന്‍റെയും ആസൂത്രിത നീക്കം ജില്ലയിൽ നടക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പൊലീസ്​ അതിക്രമങ്ങളിൽ പ്രതിഷേധിച്ചും പുനലൂർ പൊലീസ്​ സ്​റ്റേഷനിലേക്ക് നടത്തിയ മാർച്ച് പിരിഞ്ഞുപോയതിന് ശേഷം യൂത്ത് കോൺഗ്രസ്​ നേതാക്കളെയും പ്രവർത്തകരെയും തല്ലിച്ചതച്ച പൊലീസ്​ നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 32 ഓളം യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ സാരമായി പരിക്കേറ്റ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സി.പി.എം ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പൊലീസ്​ അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുവജന സമരങ്ങളെ ​െപാലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഭാവമെങ്കിൽ കോൺഗ്രസ്​ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story