Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:32 AM IST Updated On
date_range 16 Jun 2022 5:32 AM ISTപദ്ധതികള്‍ വിലയിരുത്തി ആസൂത്രണസമിതി
text_fieldsbookmark_border
കൊല്ലം: നടപ്പ് സാമ്പത്തികവര്‍ഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വിഭാവനം ചെയ്ത പദ്ധതികളുടെ രൂപവത്കരണ നടപടികള്‍ ജില്ല ആസൂത്രണ സമിതി വിലയിരുത്തി. ജില്ല ആസൂത്രണ സമിതി സെക്രേട്ടറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകള്‍ സംയോജിതമായി നടപ്പാക്കുന്നതിനായി തയാറാക്കിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽെപട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൃത്യമായി കണക്കുകള്‍ നല്‍കണമെന്ന് യോഗം നിർദേശം നല്‍കി. മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ രൂപവത്കരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്, വുമണ്‍ വെല്‍ഫെയര്‍ ഓഫിസ്, ചിറ്റുമല ബ്ലോക്ക്, ജില്ല വ്യവസായ കേന്ദ്രം, പൂതക്കുളം ഗ്രാമപഞ്ചായത്ത് 2021-2022 സാമ്പത്തിക വര്‍ഷം ആവിഷ്‌കരിച്ച് വിജയിച്ച മാതൃക പദ്ധതികളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, ജില്ല ആസൂത്രണ സമിതി അംഗങ്ങളായ വസന്താരമേശ്, ബി. ജയന്തി, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story