Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെൺകുട്ടികളെ അപമാനിച്ച...

പെൺകുട്ടികളെ അപമാനിച്ച തയ്യൽക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടികളെ അപമാനിച്ച തയ്യൽക്കാരൻ അറസ്റ്റിൽ
cancel
ശാസ്താംകോട്ട: യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെൺകുട്ടികളോട്​ മോശമായി പെരുമാറിയ തയ്യൽക്കാരനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് ലിജുഭവനിൽ ലൈജു ഡാനിയേലാണ് പിടിയിലായത്. വിദ്യാർഥികൾക്ക് നൽകുന്ന യൂനിഫോം തുണിയുടെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ തുണി നൽകുന്നതിന് അളവെടുക്കുവാൻ സ്കൂൾ പി.ടി.എ ചുമതല ഏൽപിച്ചതനുസരിച്ച്​ തയ്യൽക്കാരൻ എത്തിയത്​. ഇയാൾ വിദ്യാർഥിനികളെ മോശമായി സ്പർശിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയുമായിരുന്നു. ഈ വിവരം കുട്ടികൾ അധ്യാപകരോടും രക്ഷാകർത്താക്കളോടും പറഞ്ഞു. തുടർന്ന് ഇവരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് ​െപാലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോട്ടോ: ലൈജുഡാനിയേൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story