Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളിയിൽ...

കരുനാഗപ്പള്ളിയിൽ മികച്ച വിജയവുമായി സർക്കാർ സ്കൂളുകൾ

text_fields
bookmark_border
കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ കരുനാഗപ്പള്ളിയിലെ എട്ട് സർക്കാർ സ്കൂളുകൾക്ക്​​ നൂറുശതമാനം വിജയം. കുലശേഖരപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചെറിയഴീക്കൽ ഗവ. ഹൈസ്കൂൾ, തഴവ ഗവ. ഹയർസെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി, കോഴിക്കോട്, വി. വി വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, കുഴിത്തുറ ഗവ. ഹൈസ്കൂൾ എന്നീ സർക്കാർ സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. ക്ലാപ്പന എസ്.വി.എച്ച്.എസ്, തഴവമഠത്തിൽ ബി.ജെ.എസ്.എം ഹയർസെക്കൻഡറി സ്കൂൾ, ചങ്ങൻകുളങ്ങര ഹയർസെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളും നൂറുശതമാനം വിജയം നേടി. ചെറിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ തുടർച്ചയായി എട്ടാം തവണയാണ് നൂറുശതമാനം വിജയം നേടുന്നത്, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ നാലാം തവണ. പരീക്ഷ എഴുതിയ 68 പേരും വിജയിച്ചു. 11 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കുലശേഖരപുരം ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ 196 കുട്ടികൾ പരീക്ഷക്ക്​ ഇരുന്നതിൽ 19 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഗവ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ 28 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. ഒരുകുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കുഴിത്തുറ ഗവ. ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 36 പേരും വിജയിച്ചു. രണ്ടു പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. തഴവ ഗവ.ജി.എച്ച്.എസ്.എസിൽ 210 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. 27 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ 146 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. ഏഴു പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. തഴവ മഠത്തിൽ ബി.ജെ.എസ്.എം ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 211 പേരും വിജയിച്ചു. 22 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ചങ്ങൻകുളങ്ങര ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 56 പേരും വിജയിച്ചു. ആറുപേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 508 പേർ പരീക്ഷ എഴുതിയതിൽ 506 പേരും വിജയിച്ചു. 71 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story