Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:29 AM IST Updated On
date_range 16 Jun 2022 5:29 AM ISTഅടൂർ ബാലൻ സ്മാരക അവാർഡ് രതീഷ് രവിക്ക്
text_fieldsbookmark_border
കൊല്ലം: കൊല്ലം പ്രസ് ക്ലബ് മുൻ പ്രസിഡന്‍റും മലയാള മനോരമ ബ്യൂറോ ചീഫുമായിരുന്ന അടൂർ ബാലന്‍റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡിന് മാതൃഭൂമി കൊല്ലം യൂനിറ്റിലെ സീനിയർ റിപ്പോർട്ടർ രതീഷ് രവി അർഹനായി. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വെള്ളിയാഴ്ച രാവിലെ 10ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. ജി.ആർ. അനിൽ അവാർഡ് സമ്മാനിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രസ് ക്ലബ് സ്ഥാപക നേതാവ് പി.കെ. തമ്പി അനുസ്മരണ പ്രഭാഷണം നടത്തും. അടൂർ ബാലൻ അനുസ്മരണം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് നിർവഹിക്കും. പ്രസ് ക്ലബ് പ്രസിഡന്‍റ് ജി. ബിജു അധ്യക്ഷതവഹിക്കും. ....must.... സമര ചത്വരം സംഘടിപ്പിച്ചു (ചിത്രം) കൊല്ലം: മുഖ്യമന്ത്രി രാജിവെക്കുക, തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര ചത്വരം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ എ.കെ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍റെയും കെ. സുരേന്ദ്രന്‍റെയും ഇരട്ടമുഖമുള്ള കോലം കത്തിച്ചു. ജില്ല പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു. ഷഫീഖ് എം. അലി, എ.കെ. ഷെരീഫ്, നുജുമുദ്ദീൻ, മനാഫ് പത്തടി, വി. ഷാഹുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story