Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഴകിയ ഭക്ഷണങ്ങള്‍...

പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

text_fields
bookmark_border
പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
cancel
കരുനാഗപ്പള്ളി: തൊടിയൂര്‍ ഗ്രാമപഞ്ചായത്തി‍ൻെറയും തൊടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തി‍ൻെറയും ആഭിമുഖ്യത്തില്‍ തൊടിയൂര്‍ പഞ്ചായത്തിലെ ബേക്കറികള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഷവര്‍മ കടയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തലാക്കി. പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് രണ്ട് ഹോട്ടലുകള്‍ക്കും, നിരോധിത പുകയില ഉൽപന്നങ്ങള്‍ വിറ്റവര്‍ക്കും പിഴ ഈടാക്കി. അഞ്ച് ഹോട്ടലുകള്‍ക്കും നാല്‌ ബേക്കറികള്‍ക്കും നോട്ടീസ് നല്‍കി. പരിശോധനക്ക്​ മെഡിക്കല്‍ ഓഫിസര്‍ ഡോ. സമീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതിനിധിയായി എത്തിയ ടിജോ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അംഷാജ്, ജഗദീഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന്‌ മെഡിക്കല്‍ ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അറിയിച്ചു. ചിത്രം: തൊടിയൂരിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story