Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:34 AM IST Updated On
date_range 15 Jun 2022 5:34 AM ISTഐ.സി.ഡി.എസ് ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
അഞ്ചാലുംമൂട്: ജോലി സമയത്ത് സി.പി.എമ്മിന്‍റെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയ തൃക്കരുവയിലെ ഏഴ് അംഗന്‍വാടിയിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഐ.സി.ഡി.എസ് ഓഫിസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഗോകുല്‍ കരുവ, സൂരജ്, അരുണ്‍, കൃഷ്ണകുമാര്‍, അജയന്‍ മകരവിളക്ക്, സജി പ്രാക്കുളം, വിനോദ്, സജി അമ്പഴവയല്‍ തുടങ്ങിയവർ നേതൃത്വം നൽകി. ------------------------------------------------- പ്രതിഷേധ പ്രകടനം നടത്തി കൊല്ലം: വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്തത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് ജെ. ശിവപ്രസാദിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ചെറാശ്ശേരില്‍ കൃഷ്ണകുമാര്‍, കളിയിലില്‍ മുരളീകൃഷ്ണന്‍, അഡ്വ.എസ്.എം. ഷെരീഫ്, പി. രാജു, മാറപാട്ട് രമേശ്, മുഹമ്മദ് കുഞ്ഞു, സുബി, ദീപ ആല്‍ബര്‍ട്ട്, നിഷിന്‍, വിജയന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story