Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:33 AM IST Updated On
date_range 15 Jun 2022 5:33 AM ISTപ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ്
text_fieldsbookmark_border
കൊല്ലം: പതിനഞ്ചാം ധനകാര്യ കമീഷന്‍ ഗ്രാന്‍റിൻെറ വിനിയോഗവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും, ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും ചുവടെപ്പറയുന്ന യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന്‌വര്‍ഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻഡ് ബിസിനസ് മാനേജ്‌മെന്‍റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. പ്രായപരിധി -2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി -ജൂൺ 21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story