Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:33 AM IST Updated On
date_range 15 Jun 2022 5:33 AM ISTമുട്ടറ മണികണ്ഠേശ്വരത്ത് പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടിയില്ല
text_fieldsbookmark_border
മുട്ടറ മണികണ്ഠേശ്വരത്ത് പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടിയില്ല ഓയൂർ: മുട്ടറ മണികണ്ഠേശ്വരത്ത് പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. പണം കൊടുത്ത് ജലം വാങ്ങേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. ജല ജീവൻ പദ്ധതിയുടെ ഭാഗമായി റോഡിൻെറ വശത്ത് ഇടുന്നതിനിടെ ജില്ല പഞ്ചായത്തിൻെറ പൈപ്പ് ലൈൻ പൊട്ടുകയായിരുന്നു. ഈ പൈപ്പിൽ നിന്നാണ് പ്രദേശത്തെ 20ഓളം കുടുംബങ്ങൾ വെള്ളം ശേഖരിച്ച് കൊണ്ടിരുന്നത്. ഒരാഴ്ചയിൽ കൂടുതലായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ഒരുടാങ്കിന് 700 രൂപ മുടക്കിയാണ് വാങ്ങുന്നത്. കുളിക്കാനും തുണി കഴുകുന്നതിനും ജലം ഉപയോഗിച്ചശേഷം വീട്ടിലെ മറ്റ് ആവശ്യങ്ങൾക്ക് തികയാതെ വരുന്നു. ജോലിക്ക് പോയി കിട്ടുന്ന കാശ് ജലത്തിനായി ചെലവാക്കേണ്ടിവരുന്ന അവസ്ഥയാണ്. വെളിയം പഞ്ചായത്തധികൃതർ അടിയന്തരമായി ഇടപെട്ട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story