Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:33 AM IST Updated On
date_range 15 Jun 2022 5:33 AM ISTപരസ്യ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചവർ പിടിയിൽ
text_fieldsbookmark_border
കണ്ണനല്ലൂർ: വീടിന് മുൻവശം പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ചവർ കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായി. നെടുമ്പന വലിയവിള ജങ്ഷന് സമീപം ചരുവിള പുത്തൻ വീട്ടിൽ ബാബുരാജൻ (58), മകൻ ബിനിൽരാജ് (26) എന്നിവരാണ് അറസ്റ്റിലായത്. 12ന് വൈകീട്ട് നെടുമ്പന വലിയവിള ജങ്ഷന് സമീപം വലിയവിള മേലതിൽ വീട്ടിൽ ഷൈജുവിന്‍റെ പണി നടന്നുകൊണ്ടിരിക്കുന്ന വീടിന് മുൻവശം ബിനിൽരാജും കൂട്ടുകാരും ചേർന്ന് മദ്യപിക്കുന്നത് ഷൈജു ചോദ്യം ചെയ്തിരുന്നു. ഇതിലെ വിരോധത്താൽ രാത്രി 10.30 ഓടെ മാരകായുധങ്ങളുമായി എത്തിയ ബിനിൽരാജ് അസഭ്യം വിളിച്ചുകൊണ്ട് ഷൈജുവിന്‍റെ നെറ്റിയിലും തലയിലും വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ഈ സമയം ബിനിലിന്‍റെ പിതാവായ ബാബുരാജനും സംഭവസ്ഥലത്തെത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എസ്.സി.പി.ഒ പ്രജേഷ്, സി.പി.ഒമാരായ മനാഫ്, ആതിഫ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ------------------------------------------- നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ പ്രകാരം അറസ്റ്റിൽ -ചിത്രം- കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള കലക്ടറുടെ ഉത്തരവ് പ്രകാരം പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. 2017 മുതൽ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അക്രമം, ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ പള്ളിത്തോട്ടം കൗമുദി നഗർ 48ൽ ലൗലാൻഡിൽ എസ്. ഷാനുവാണ് (27) അറസ്റ്റിലായത്. ഇയാൾക്കെതിരെ ചാർജ് ചെയ്തിട്ടുള്ള കേസുകളെല്ലാം വ്യക്തികൾക്കെതിരെയുള്ള കൈയേറ്റവും അതിക്രമവും സംബന്ധിച്ചാണ്. 2017 മുതൽ എല്ലാ വർഷവും ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. സമൂഹത്തിന് ഭീഷണിയായ കുറ്റവാളികളെ നിയന്ത്രിക്കുന്നതിനും ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിനുമായി ഇവർക്കെതിരെ കാപ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, അനിൽ ബേസിൽ, ഹിലാരിയോസ്, എസ്.സി.പി.ഒ സ്കോബിൻ, ഷാനവാസ്, സി.പി.ഒമാരായ ലിനേഷ്, ആദർശ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയതത്. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story