Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം

text_fields
bookmark_border
ഓച്ചിറ: ഇടതുഭരണകൂട മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്​ലിം ലീഗ് ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം നടത്തി. മണ്ഡലം പ്രസിഡന്‍റ് കിണറുവിള സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്‍റ് ഹിഷാം സംസം ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എം.എ. കബീർ, കെ.എസ്‌.ടി.യു ജില്ല ജനറൽ സെക്രട്ടറി നുജുമുദ്ദീൻ, എ.എം. നൗഫൽ, യൂസുഫ്​ കുഞ്ഞ്, ഹമീദ് കുഞ്ഞ്, നൈസാം കണ്ണമത്ത്, എൻ. ശിഹാബുദ്ദീൻ, നാസർ തേവലക്കര, അൻവർ എം.എ, നിസാർ വേലിശ്ശേരി, ബി. ഷമീർ, നജ്മുദ്ദീൻ മുസ്​ലിയാർ, സിയാദ് കൊട്ടുകാട്, എന്നിവർ സംസാരിച്ചു. ---------------------------------- നിവേദനം നൽകി ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ പള്ളിമുറി ഏലായിലും, സമീപ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ വനം മന്ത്രിക്കും കലക്ടർക്കും നിവേദനം നൽകി. ചിത്രം- രക്തദാന ദിനാചരണം ശാസ്താംകോട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക രക്തദാന ദിനാചരണവും രക്തദാനസേന രൂപവത്​കരണവും നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജി. സുമിത്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് ഹനീഫ അബീസ് അധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ. അശോകൻ, ജില്ല വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുരളി അനുപമ, സന്തോഷ് സ്വാഗത്, ഉണ്ണിക്കൃഷ്ണൻ, എസ്. ശ്രീകുമാർ, ബിജു സോപാനം, മധു ഇമേജ്, വിനോദ് വിട്രോൺ, സതീഷ് തെറുമ്പിൽ, ശ്രീകുമാർ കളേഴ്സ്, അനിത ചിത്രാഞ്ജലി, സച്ചു സനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story