Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലയിൽ പലയിടത്തും...

ജില്ലയിൽ പലയിടത്തും സംഘർഷാവസ്ഥ

text_fields
bookmark_border
* കൊടിതോരണങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു കൊല്ലം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായതിനെ തുടർന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനവുമായി നിരത്തിലിറങ്ങി. ജില്ലയിൽ പലയിടത്തും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ കല്ലേറുണ്ടായി. യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയതോടെ പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുന്നു. ചവറ പന്മനയിൽ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകന്​ പരിക്കേറ്റു. ശാസ്താംകോട്ട ചക്കുവള്ളിയിലും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തിവീശി. വൈകുന്നേരം 7.45 ഓടെ പരവൂരിൽ സി.പി.എം നടത്തിയ പ്രകടനത്തിനിടെ റെയിൽ​േവ സ്റ്റേഷനുസമീപത്തെ കോൺഗ്രസ് ഭവനുനേരെ കല്ലേറുണ്ടായി. ജനൽചില്ലുകൾ തകർന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പരവൂർ പൊലീസിൽ പരാതി നൽകി. രാത്രി 8.30 ഓടെ ഡി.സി.സി ഓഫിസിനുമുന്നിലൂടെ പ്രകടനം കടന്നുപോയപ്പോൾ ഓഫിസിനകത്തേക്ക് കല്ലേറുണ്ടായതായി പറയുന്നു. ചിന്നക്കടയിൽ ഇരുപാർട്ടികളുടെയും കൊടിതോരണങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. കുരീപ്പുഴ ആനേഴത്തുമുക്കിലെ രാജീവ്ഗാന്ധി സ്തൂപം എറിഞ്ഞുതകർത്തു. സ്കൂട്ടറിൽ വന്ന ഒരാളാണ് ആക്രമണത്തിനുപിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണസംഭവങ്ങളിൽ രാത്രി 9.30 ഓടെ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ ചിന്നക്കടയിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനെതിരെ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി ചിന്നക്കടയിൽ പ്രകടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story