Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദുരിത...

ദുരിത ജീവിതത്തിലേ​ക്കെത്തിയ ദുരന്തം​...

text_fields
bookmark_border
കൊല്ലം: ഓലമേഞ്ഞ കുടിലുകളിലേക്കു വന്ന ദുരന്തമായിരുന്നു 2000 ഒക്​ടോബർ മാസത്തിന്‍റെ അവസാന നാളുകളിൽ കേരളം കണ്ടത്​. ദാരിദ്ര്യം കൊടികുത്തിവാണിരുന്ന കുടുംബങ്ങളിലെ അത്താണികളെയായിരുന്നു കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം പറിച്ചെടുത്തത്​. കല്ലുവാതുക്കലിലെ ഇടക്കുന്ന്​, പാറയിൽ കോളനികളിലെ അതിദരിദ്രരായ ദലിതരായിരുന്നു ഇരകളിൽ ഭൂരിഭാഗവും. തെങ്ങുകയറ്റവും ​കൊല്ലപ്പണിയും പെയിന്‍റിങ്ങും തട്ടുകടയും ഡ്രൈവിങ്ങും പോലുള്ള കൂലിപ്പണികൾ ചെയ്ത്​ ജീവിതം മുന്നോട്ടുനീക്കിയിരുന്നവർ. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ഉൾപ്പെടെ ആശുപത്രികളിൽ ആദ്യഘട്ടത്തിൽ ചികിത്സ കിട്ടി വീടുകളിലേക്ക്​ മടങ്ങിയവർക്ക്​ ശാരീരിക ബുദ്ധിമുട്ടുകൾക്ക്​ തുടർന്നുള്ള ചികിത്സ നടത്താൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു. നഷ്ടപരിഹാരമായി ചിലർക്ക്​ മാത്രം ലഭിച്ച തുച്ഛമായ തുക ചികിത്സക്ക്​ പോലും തികയാതെ കടക്കെണിയിൽപെട്ട നിരവധികുടുംബങ്ങൾ ഇന്നും ജീവിതത്തിൽ താളം ക​ണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്​. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ സർക്കാർ ഒരു ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവ്​ പോലും ഈ പാവങ്ങളുടെ രക്ഷക്കെത്തിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story