Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകലയപുരം ചന്തയിൽ...

കലയപുരം ചന്തയിൽ കക്കൂസ്​ മാലിന്യം ഒഴുകുന്നു; പഞ്ചായത്തിനെതിരെ നാട്ടുകാർ

text_fields
bookmark_border
കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ കലയപുരം ചന്തയിൽ കക്കൂസ്​ മാലിന്യം പൊട്ടി ഒഴുകിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ രംഗത്ത്. മാസങ്ങളായി കുളക്കട ഷോപ്പിങ് കോംപ്ലക്സിന്‍റെ കെട്ടിടത്തിൽനിന്ന് വരുന്ന കക്കൂസ്​ മാലിന്യം ചന്തയിലേക്കാണ് ഒഴുകുന്നത്. ഇതുമൂലം സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് ബുദ്ധിമുട്ടായി. വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്തിന്‍റെ കെട്ടിടത്തിൽതന്നെയാണ് കക്കൂസ്​ മാലിന്യം പൊട്ടിയൊഴുകുന്നത്. ദുർഗന്ധം മൂലം സമീപത്തെ ഹോട്ടലുകളിൽ ആൾക്കാർക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്തിൽ വിവരം അറിയിച്ചപ്പോൾ നന്നാക്കുമെന്ന് പറയുക മാത്രമാണ് ഉണ്ടായത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്വയംതൊഴില്‍ വായ്പ കൊല്ലം: പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ പഞ്ചായത്തുകളിലുള്ള ഒ.ബി.സി വിഭാഗത്തിലും മതന്യൂനപക്ഷ വിഭാഗത്തിലുംപെട്ട (ക്രിസ്ത്യന്‍, മുസ്​ലിം) 18നും 55നും മധ്യേ പ്രായമുള്ളവരില്‍നിന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പറേഷന്‍റെ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 300000 രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പെട്ടവര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെ ആറുശതമാനം പലിശ നിരക്കിലും 10 ലക്ഷംവരെ ഏഴ് ശതമാനം പലിശനിരക്കിലും 15 ലക്ഷംവരെ എട്ട് ശതമാനം പലിശ നിരക്കിലുമാണ് അനുവദിക്കുന്നത്. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പത്തനാപുരം ടൗണ്‍ ജുമാമസ്ജിദിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍ ഉപജില്ല ഓഫിസിനെ സമീപിക്കാം. ഫോണ്‍: 0475 2963255, 7012998952.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story