Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:29 AM IST Updated On
date_range 14 Jun 2022 5:29 AM ISTഅധികംവരുന്ന പാൽ പാൽപ്പൊടിയാക്കാൻ നടപടി- മന്ത്രി ചിഞ്ചുറാണി
text_fieldsbookmark_border
ചടയമംഗലം: മിൽമയുടെ ഉത്തര-മധ്യമേഖലകളിൽ അധികമായി ഉൽപാദിപ്പിക്കുന്ന പാൽ പാൽപ്പൊടിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിലമേൽ ക്ഷീരോൽപാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷത വഹിച്ചു. നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത ശങ്കർ ആദ്യ വിൽപന നടത്തി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി.എസ്. നിഷ പദ്ധതി വിശദീകരണം നടത്തി. ചീഫ് പ്രമോട്ടർ എം.എം. സിയാദ്, വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എൽ. സുജിത്ത്, വാർഡ് അംഗങ്ങളായ ഷമീന പറമ്പിൽ, ലേഖ എം. പിള്ള, ക്ഷീരസംഘം സെക്രട്ടറി എ.എ. ജലീൽ, ക്ഷീരവികസന ഓഫിസർ സി.വി. പൗർണമി, പ്രമോട്ടർ എ.നാദിർഷ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story