Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:28 AM IST Updated On
date_range 14 Jun 2022 5:28 AM ISTസ്റ്റേ ഉത്തരവ് നിലനിൽക്കെ, കോലിഞ്ചിമലയില്‍ പാറഖനനത്തിന് നീക്കം
text_fieldsbookmark_border
*ഖനന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള ടെന്റുകളുടെ നിർമാണം പുരോഗമിക്കുന്നു കുന്നിക്കോട്: ഹൈകോടതി ഉത്തരവ് പാലിക്കാതെ കോലിഞ്ചിമലയിൽ പാറഖനനത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിലനില്‍ക്കെ, കഴിഞ്ഞ മേയ് 26ന് കോലിഞ്ചി മലയിലെ നിർമാണപ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് മറികടന്ന് ഖനനത്തിനാവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള ടെന്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഫാമിനു വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പറയുന്നു. ഒരു മാസം മുമ്പ് ഖനനമേഖലയിലേക്കെത്തിച്ച നിര്‍മാ ണ സാമഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ക്വാറിയുടെ ലൈസന്‍സ് മേയ് അഞ്ചിന് വിളക്കുടി ഗ്രാമപഞ്ചായത്ത് റദ്ദാക്കുകയും ചെയ്തു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന വേയ് ബ്രിഡ്ജ് നീക്കംചെയ്യണമെന്നും മറ്റു നിര്‍മാണം പ്രവർത്തനങ്ങൾ പാടില്ലെന്നുമുള്ള പഞ്ചായത്ത് നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. നിരവധി പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന കോലിഞ്ചിമല പാറഖനനം അനുവദിക്കരുതെന്ന ആവശ്യം ശക്തമാണ്. പടം.....ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെ, കോലിഞ്ചിമലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
