Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബുള്‍ഡോസര്‍ രാജ്...

ബുള്‍ഡോസര്‍ രാജ് നിയമവ്യവസ്ഥയോടുള്ള ഫാഷിസ്റ്റ് വെല്ലുവിളി -പി.ഡി.പി

text_fields
bookmark_border
തിരുവനന്തപുരം: ഭരണകൂട നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരുടെ വാസസ്ഥലങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ഉത്തരവിടുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. ലോകത്തുള്ള കോടിക്കണക്കിന് ഇസ്​ലാമിക വിശ്വാസികളുടെ അസ്തിത്വത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുകയും പ്രവാചകനെ നീചമായി അധിക്ഷേപിക്കുകയും ചെയ്ത ബി.ജെ.പി ദേശീയ വക്താക്കളുടെ പ്രസ്താവനക്കെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. മുസ്​ലിം സമുദായത്തെ സംഘ്പരിവാറും ഭരണകൂടങ്ങളും വേട്ടയാടുന്നത് കണ്ടില്ലെന്ന് നടിക്കുന്ന മതേതര കക്ഷികളുടെയും പ്രതിപക്ഷ രാഷ്ട്രീയ സംവിധാനങ്ങളുടെയും നിലപാട് കാപട്യമാണ്. സംഘ്പരിവാരത്തിനെതിരെ മുസ്​ലിം സമുദായത്തിന്റെ വോട്ട് മാത്രം ലക്ഷ്യംവെക്കുന്ന കപട രാഷ്ട്രീയ നിലപാടുകള്‍ കൂടി ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് തെരുവുകള്‍ ഉണരേണ്ടതുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story