Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:28 AM IST Updated On
date_range 13 Jun 2022 5:28 AM ISTകാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
text_fieldsbookmark_border
ശാസ്താംകോട്ട: പോരുവഴിയിൽ പാൽ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന വിദ്യാർഥിയെ കാട്ടുപന്നി ഇടിച്ചിട്ട ശേഷം ആക്രമിച്ചു. പള്ളിമുറി സന്തോഷ് ഭവനിൽ പ്രണവിനാണ് (18) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ നടുവിലേമുറി കാട്ടൂർ ക്ഷേത്രത്തിന് സമീപമായിരുന്നു അപ്രതീക്ഷിത ആക്രമണം. പ്രണവിന്‍റെ ബൈക്കിൽ പന്നി ഇടിച്ചതോടെ റോഡിലേക്ക് തെറിച്ചുവീണു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പന്നി ഓടിപ്പോയി. പരിക്കേറ്റ പ്രണവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കാട്ടുപന്നി എത്തിപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത സ്ഥലത്ത് പന്നിയെ കണ്ടെത്തിയത് ആശങ്ക പരത്തിയിട്ടുണ്ട്. സമ്മാന വിതരണം ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറിയും പള്ളിശ്ശേരിക്കൽ വി.ആർ.എം.എൽ.പി സ്കൂളും ചേർന്ന് നടത്തിയ പരിസ്ഥിതി ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ല ലൈബ്രറി കൗൺസിൽ അംഗം സുഭദ്രാമ്മ സമ്മാനമായി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പ്രഥമാധ്യാപിക മായ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എച്ച്. ഷാജി, പ്രസിഡന്‍റ് ആർ. മദനമോഹനൻ, നജിം, അജയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story