Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആശൂപത്രിക്ക്...

ആശൂപത്രിക്ക് തീപിടിച്ചു

text_fields
bookmark_border
ആശൂപത്രിക്ക് തീപിടിച്ചു
cancel
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഉദയ ജങ്​ഷനിൽ പ്രവർത്തിക്കുന്ന ഷിഫ ക്ലിനിക്കിൽ തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 11നാണ് തീപിടിച്ചത്. ഇതുവഴി സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികനാണ് ആശുപത്രിക്കുള്ളിൽനിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. ഇയാൾ അറിയിച്ചതിനെതുടർന്ന് ശാസ്താംകോട്ടയിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ക്ലിനിക്കിന്‍റെ മുകളിലത്തെ നിലയിലേക്ക് തീ വ്യാപിക്കാതിരുന്നത്. തീപിടിത്തകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ്​ പ്രാഥമിക നിഗമനം. താഴത്തെ നിലയിലെ ലാബും ആശുപത്രി ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ശാസ്താംകോട്ട ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജീവിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മാരായ മനോജ്, രാജേഷ്, സിയാദ്, വിജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ജയപ്രകാശ്, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story