Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ

text_fields
bookmark_border
കിളികൊല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാളെ കിളികൊല്ലൂർ പൊലീസ്​ അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ പെരുംകുളം എൻ.എസ്​ മൻസിലിൽ അൻഷാദ് (31) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. 2021 ജൂൺ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ പ്രതി നിരവധിതവണ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ്​ പരാതി. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ്​ ആക്ടിലെയും, പോക്സോ നിയമത്തിലെയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കൊല്ലം അസിസ്റ്റന്‍റ്​ കമീഷണർ ജി.ഡി. വിജയകുമാറി‍ൻെറ നിർദേശാനു സരണം കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദ്, എസ്​.ഐമാരായ എ.പി. അനീഷ്, ലഗേഷ് കുമാർ, ശ്രീലാൽ, സ്വാതി, എ.എസ്​.ഐ സന്തോഷ്, സി.പി.ഒമാരായ അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story