Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:29 AM IST Updated On
date_range 12 Jun 2022 5:29 AM ISTടി.കെ.എം കോളജിൽ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി
text_fieldsbookmark_border
കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പവർ എനർജി കൺട്രോൾ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളത്തിന് തുടക്കം. കെ.എസ്.ഇ.ബി ഡയറക്ടർ ഡോ. എസ്.ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു. ടി.കെ.എം ട്രസ്റ്റ് പ്രസിഡന്‍റ് ടി.കെ. ഷഹാൽ ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ബുക്ക് ഓഫ് അബ്സ്ട്രാക്ടസ് ടി.കെ.എം ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്‌ലിയാർ പ്രകാശനം ചെയ്തു. സ്മാർട്ട് ഗ്രിഡുകൾക്കും സ്മാർട്ട് സിറ്റികൾക്കുമുള്ള ഇന്‍റലിജന്‍റ് സൊല്യൂഷൻസാണ് കോൺഫറൻസിന്‍റെ പ്രമേയം. കോളജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽഹമീദ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. കെ. സബീനാബീവി, കോൺഫറൻസ് കൺവീനറായ ഡോ. ആർ. ഷീബ, ഓർഗനൈസിങ് സെക്രട്ടറിമാരായ ഡോ. ഒ. മുഹമ്മദ് മൻസൂർ, ഡോ. മാത്യു പി. എബ്രഹാം, എൻജിനീയർ വി.ജെ. ജോസഫ്, പവർ ഗ്രിഡ് കോർപറേഷൻ, ബംഗളൂരു, ബ്രൂണെ യൂനിവേഴ്സിറ്റി ടെക്കണോലോജി പ്രഫസർ സെയിനിധി, ടി.ഇ.ക്യു.ഐ.പി കോഓഡിനേറ്റർ ഡോ. എസ്. ആദർശ് എന്നിവർ പങ്കെടുത്തു. യൂനിവേഴ്സിറ്റി ടെക്നോളജി ബ്രൂെണയുടെ സാങ്കേതികസഹകരണത്തോടെയാണ് കോൺഫറൻസ്. ഇറ്റലി സലേമോ യൂനിവേഴ്സിറ്റി പ്രഫസറായ സിയാണോയും ആൽബോർഗ് യൂനിവേഴ്സിറ്റി പ്രഫസറായ ഡോ. ഫ്രഡ് ബ്ലാബ്‌ജിർഗും ഡോ. ഷെൽഡൺ വില്യംസണും മുഖ്യപ്രഭാഷണം നടത്തി. സുരത്കൽ എൻ.ഐ.ടി പ്രഫസർ ഡോ. ധാരാവത് കിഷൻ, തിരുച്ചിറപ്പള്ളി എൻ.ഐ.ടി പ്രഫസർ ഡോ. ഷെലാസ് സത്യൻ എന്നിവർ സാങ്കേതിക ശിൽപശാലകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story