Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടവച്ചോതി പൊങ്കാല

ഇടവച്ചോതി പൊങ്കാല

text_fields
bookmark_border
കിഴക്കേകല്ലട: ചിറ്റുമല ശ്രീദുർഗാദേവി ക്ഷേത്രത്തിലെ ഇടവച്ചോതി മഹോത്സവത്തോടനുബന്ധിച്ച് നടന്നു. ഉപദേശകസമിതി പ്രസിന്‍റ്​ കെ.ആർ. സന്തോഷ്​കുമാർ, സെക്രട്ടറി രമേശ്കുമാർ, വൈസ്​ പ്രസിഡന്‍റ്​ അശ്വതിയിൽ രാജേഷ് എന്നിവർ നേതൃത്വം നൽകി. ചരക്കുലോറി കടകൾക്കിടയിലേക്ക് ഇടിച്ചുകയറി (ചിത്രം) കുണ്ടറ: പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി, സ്വകാര്യ ബസി‍ൻെറ പിന്നിലിടിച്ച്​ നിയന്ത്രണംവിട്ട് രണ്ട് കടകൾക്കിടയിൽ ഇടിച്ചുകയറി. രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർത്തു. ശനിയാഴ്ച രാവിലെ ​ഏഴോടെ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് പച്ചക്കറിയുമായി എത്തിയ ലോറി അമിതവേഗത്തിലായിരുന്നു. പാതയോരത്ത് പാർക്ക് ചെയ്തിരുന്ന സൊസൈറ്റി എന്ന സ്വകാര്യ ബസ്​ റെയിൽവേ സ്റ്റേഷന് സമീപമുള്ള പമ്പിലേക്ക് തിരിക്കുമ്പോഴായിരുന്നു അപകടം. കുറുകെ ബസ്​ തിരിച്ചപ്പോൾ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ബസി‍ൻെറ പിന്നിൽ ഇടിച്ച് നിയന്ത്രണം വിടുകയുമായിരുന്നു. രണ്ട്​ കടകൾക്കുമിടയിൽ ഒരു മുറി കട പൊളിച്ചിടത്തേക്കാണ് ലോറി ഇടിച്ചുകയറിയത്. അവിടെയുണ്ടായിരുന്ന ഒരു പോസ്റ്റ് തകർത്തു. ഈ പോസ്റ്റ് തകർന്നതോടെ ഇതിലേക്ക് കമ്പികൾ വന്നിരുന്ന 11 കെ.വി പോസ്റ്റും ഒടിഞ്ഞു. ആർക്കും പരിക്കില്ല. അധികൃതർ എത്തി വൈദ്യുതിബന്ധം പുനഃസ്​ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story