Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:28 AM IST Updated On
date_range 12 Jun 2022 5:28 AM IST'രാജ്യത്തെ വർഗീയമായി വിഭജിക്കാൻ അനുവദിക്കില്ല'
text_fieldsbookmark_border
കൊല്ലം: രാജ്യത്തെ വർഗീയമായി വിഭജിക്കാൻ മോദി സർക്കാറിന്‍റെ ഒത്താശയോടെ സംഘ്പരിവാർ സംഘടനകളുടെ നീക്കം മതേതര ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ജനതാദൾ മതേതര സംഗമം ആവശ്യപ്പെട്ടു. കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മുറിയരുത് ഇന്ത്യ, മുറിക്കരുത് എന്‍റെ ഇന്ത്യയെ' എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച മതേതര സംഗമ പരിപാടി കൊല്ലം ഹെഡ്പോസ്റ്റ് ഓഫിസ് പടിക്കൽ ജനതാദൾ (എസ്) സംസ്ഥാന എക്സിക്യുട്ടിവ് അംഗം പേരൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സുനിൽകുമാർ ഉളിയക്കോവിൽ അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് എം.വി. സോമരാജൻ മങ്ങാട്, പാറക്കൽ നിസാം, എം.കെ. തമീം, സൂര്യ എൻ. പിള്ള, ലതിക കുമാരി, മംഗലത്ത് നൗഷാദ്, കടവന്തല ബാലകൃഷ്ണൻ, രംഗൻ, ജ്യോതിസേവ്യർ എന്നിവർ സംസാരിച്ചു. അനുശോചിച്ചു (ചിത്രം) കൊല്ലം: മുൻ സംസ്ഥാന അറബിക് സ്പെഷൽ ഓഫിസർ എം. ഇമാമുദ്ദീന്‍റെ വിയോഗത്തിൽ കേരള പ്രൈവറ്റ് അറബിക് കോളജ് അസോസിയേഷൻ (കെ.പി.എ.സി.എ) അനുശോചിച്ചു. എം.എ. സമദ് ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി.എ സെക്രട്ടറി ഹംസ കുഴുവേലി, ഡോ. അബ്ദുൽ വാഹിദ്, നാസർ തട്ടാമല, അബ്ദുറഹ്മാൻ കരിക്കോട് അക്കാദമി, അബൂ സുമയ്യ കറ്റാനം, നാസർ പോരുവഴി, അബൂബക്കർ, അബ്ദുൽസലാം, നാസറുദ്ദീൻ മന്നാനി, മുഹമ്മദ് കബീർ അൽഫലാഹ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story