Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:28 AM IST Updated On
date_range 12 Jun 2022 5:28 AM ISTവികസന സെമിനാർ
text_fieldsbookmark_border
കുണ്ടറ: പഞ്ചായത്ത് ജില്ല പഞ്ചായത്തംഗം സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ് അധ്യക്ഷതവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ, വൈസ് പ്രസിഡന്‍റ് ആർ. ഓമനക്കുട്ടൻപിള്ള, വികസനസമിതി അധ്യക്ഷ രേഖ ജെ. പിള്ള, ക്ഷേമസമിതി അധ്യക്ഷ ജെ. സുധാദേവി, ആരോഗ്യസമിതി അധ്യക്ഷൻ വി. വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റ്സി റോയ്, എസ്. ശ്യാം, പഞ്ചായത്തംഗങ്ങളായ എസ്. സുരേഷ്കുമാർ, വി.കെ. മഞ്ജു, മുക്കൂട് രഘു, ജിജു തോമസ്, ടി. ബിനു, എസ്. സുരഭി, ഷാർലറ്റ് നിർമൽ, കെ. ദേവദാസൻ, വി. സദാശിവൻ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ലൈഫ് ഗുണഭോക്തൃപട്ടിക പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ ലൈഫ് 2020 പ്രകാരം ലഭിച്ച അപേക്ഷകളുടെ കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിലും വാർഡ് അംഗത്തിന്‍റെ കൈവശവും പട്ടിക ലഭ്യമാണ്. ആക്ഷേപങ്ങളും അപ്പീലും 17നകം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം. അപ്പീലുകൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും ആക്ഷേപങ്ങൾ നേരിട്ടും സമർപ്പിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപേക്ഷ സമർപ്പിക്കാൻ ഉപയോഗിച്ച യൂസർനെയിമും പാസ് വേഡും ഉപയോഗിച്ച് ലൈഫ് സോഫ്റ്റ് വെയറിൽനിന്ന് അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story