Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:28 AM IST Updated On
date_range 12 Jun 2022 5:28 AM ISTകാവൽപുര റെയിൽവേ ഗേറ്റ് അടഞ്ഞുതന്നെ
text_fieldsbookmark_border
ഇരവിപുരം: മേൽപ്പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുന്ന ഇരവിപുരം കാവൽപുരയിലെ റെയിൽവേ ഗേറ്റ് ചെറുവാഹനങ്ങൾക്ക് കടന്നുപോകുന്നതിന് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേൽപ്പാല നിർമാണം മന്ദഗതിയിലായതോടെയാണ് പ്രദേശവാസികൾ ഈയൊരാവശ്യവുമായി രംഗത്തെത്തിയത്. സ്കുളുകൾ തുറന്നതോടെ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി ജനം നെട്ടോട്ടമോടുന്ന സ്ഥിതിയാണ്. വാഹനങ്ങൾ തിരിഞ്ഞു പോകുന്നതിനായി നിർദേശിച്ചിരുന്ന ഭരണിക്കാവ്, പുത്തൻചന്ത ഗേറ്റുകളുടെ നിയന്ത്രണം പരവൂർ റെയിൽവേ സ്റ്റേഷനിലായതിനാൽ ഇവിടങ്ങളിൽ ഗേറ്റ് അടച്ചുകഴിഞ്ഞാൽ തുറക്കുന്നതിനായി ഏറെസമയം കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്. ഇതുമൂലം പലർക്കും കുട്ടികളെ സമയത്ത് സ്കൂളിലെത്തിക്കാൻ കഴിയുന്നില്ല. ആറു മാസം മുമ്പ് ആരംഭിച്ച മേൽപ്പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ മുടങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുവരെയെങ്കിലും ഇരുചക്രവാഹനങ്ങൾക്കെങ്കിലും കടന്നുപോകാൻ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ എം.എൽ.എ, കലക്ടർ അടക്കമുള്ളവർക്കും നിവേദനം നൽകിയിട്ടുണ്ട്. വിവാഹം കൊല്ലം: നെടുമൺകാവ് വാക്കനാട് ഇലയം വിനായകയിൽ എസ്. സതീശൻ നായരുടെയും വസന്ത എസ്. നായരുടെയും മകൻ അഭിജിത്ത് എസ്. നായരും, മുഖത്തല നടുവിലക്കര ലക്ഷ്മിയിൽ (ചന്ദ്രമംഗലം) കെ. സുകുമാരൻ പിള്ളയുടെയും രാജലക്ഷമി സുകുമാരൻെറയും മകൾ ആര്യ എസ്. പിള്ളയും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story