Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധറാലി

text_fields
bookmark_border
കൊല്ലം: പ്രവാചകൻ മുഹമ്മദ്‌ നബിയെ അവഹേളിച്ച ബി.ജെ.പി നേതാക്കളായ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യുക, കേന്ദ്ര സർക്കാർ മാപ്പ് പറയുക എന്നീ മുദ്രാവാക്യങ്ങളുമായി എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ചിന്നക്കടയിൽ സമാപനയോഗം പാർട്ടി സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്​ഘാടനം ചെയ്തു. ഇന്ത്യയെ ലോകത്തിന്​ മുന്നിൽ നാണം കെടുത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചാൽ മാത്രമേ രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ അവസാനിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി, വൈസ് പ്രസിഡന്‍റ് എ.കെ. ഷെരീഫ്, ജില്ല ഭാരവാഹികളായ അഞ്ചുമുക്ക് നുജുമുദ്ദീൻ, രാഖി അശോകൻ, മനാഫ് പത്തടി, ഷാഹുൽ ഹമീദ്, റിയാസ് അയത്തിൽ, കൊല്ലം മണ്ഡലം പ്രസിഡന്‍റ്​ ഷെഫീക്ക് കറുവ, ഹബീബ് കൊല്ലം എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ ബോധവത്​കരണ ക്ലാസ് (ചിത്രം) കൊല്ലം: ലോക ഭക്ഷ്യസുരക്ഷ വാരാചാരണത്തോടനുബന്ധിച്ച് ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടല്‍ ആൻഡ്​ റസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയും ചേർന്ന് ഹോട്ടല്‍ ഉടമകള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ എസ്. അജി, കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫിസര്‍ എ. അനീഷ എന്നിവര്‍ ക്ലാസ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story