Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇളമ്പള്ളൂർ ചിറയിൽ...

ഇളമ്പള്ളൂർ ചിറയിൽ കക്കൂസ്​ മാലിന്യം തള്ളി

text_fields
bookmark_border
കുണ്ടറ: ഇളമ്പള്ളൂർ ചിറയിൽ പാതിരാവിൽ കക്കൂസ്​ മാലിന്യം തള്ളി. രണ്ട് മാസത്തിനിടെ നാലാം തവണയാണ് മാലിന്യം തള്ളുന്നത്. പ്രദേശവാസികൾക്ക് ദുർഗന്ധംമൂലം ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത സ്ഥിതിയാണ്. കുണ്ടറ പഞ്ചായത്തിലാണ് ചിറയെങ്കിലും അതിൽ നിന്ന് അധികമായി വരുന്ന വെള്ളം ഒഴുകിപ്പോകുന്നത് പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡിൽ കൂടിയുള്ള ഓടവഴിയാണ്. ഈ ഓടയിലെ നീരൊഴുക്കും തടസ്സപ്പെട്ടതോടെ ജലമാകെ മലിനമാണ്. കുണ്ടറ പഞ്ചായത്തംഗം സുധാദേവി സ്ഥലത്തെത്തി കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്​പെക്ടറെ വിളിച്ചെങ്കിലും പഞ്ചായത്ത് വികസനസെമിനാറിൽ പങ്കെടുക്കാനുള്ളതുകൊണ്ട് വരാൻ കഴിയില്ലെന്ന് അറിയിച്ചതായി പറഞ്ഞു. മഴക്കാല പൂർവശുചീകരണത്തിനും പകർച്ചവ്യാധിതടയലിനും മുൻനിരയിൽ പ്രവർത്തിക്കേണ്ട ആരോഗ്യവകുപ്പ് നിസ്സംഗതയിലാണ്. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താൻ ശ്രമിക്കുമെന്നും കുണ്ടറ പൊലീസിൽ പരാതി നൽകുമെന്നും വാർഡംഗം പറഞ്ഞു. വികസന സെമിനാർ നടത്തി കുണ്ടറ: പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്തംഗം സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനിതോമസ്​ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജയദേവിമോഹൻ, വൈസ്​ പ്രസിഡന്‍റ്​ ആർ. ഓമനക്കുട്ടൻപിള്ള, സ്ഥിരംസമിതി അധ്യക്ഷരായ രേഖ ജെ. പിള്ള, ജെ. സുധാദേവി, വി.വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റ്സി റോയ്, എസ്​. ശ്യാം, പഞ്ചായത്തംഗങ്ങളായ എസ്​. സുരേഷ്​കുമാർ, വി.കെ. മഞ്ജു, മുക്കൂട് രഘു, ജിജു തോമസ്​, ടി.ബിനു, എസ്​. സുരഭി, ഷാർലറ്റ് നിർമൽ, കെ. ദേവദാസൻ, വി. സദാശിവൻ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story