Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആറാട്ട് കുളം നവീകരണം...

ആറാട്ട് കുളം നവീകരണം ഫലം കണ്ടില്ല, കുളത്തിൽ വീണ്ടും പായൽ നിറഞ്ഞു

text_fields
bookmark_border
ശാസ്താംകോട്ട: പ്രതീക്ഷയോടെ നടത്തിയ മൈനാഗപ്പള്ളി വേങ്ങയിലെ ആറാട്ട് കുളം നവീകരണം ഫലം കണ്ടില്ല. കുളത്തിൽ വീണ്ടും പായലും കുളവാഴകളും നിറഞ്ഞു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നത് മൂലം പായലും കുളവാഴകളും നിറഞ്ഞ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയ കുളം പ്രദേശവാസികളുടെ സമർദത്തെ തുടർന്നാണ് നന്നാക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തയാറായത്. പത്ത് ലക്ഷം രൂപയാണ് കുളം നവീകരണത്തിന് നീക്കി​െവച്ചത്. പായലും കുളവാഴകളും നീക്കം ചെയ്ത് ചളി നീക്കം ചെയ്യുകയും വശങ്ങളിലെ കെട്ടുകൾ ഉയർത്തി ചുറ്റും വേലിയും സ്ഥാപിച്ചു. ഭാവിയിൽ ആവശ്യമെങ്കിൽ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കുന്ന തരത്തിലുള്ള നവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടയിലാണ് ഇപ്പോൾ കുളത്തിൽ പഴയതുപോലെ പായലും കുളവാഴയും നിറഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story