Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:28 AM IST Updated On
date_range 11 Jun 2022 5:28 AM ISTമാവടിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം
text_fieldsbookmark_border
കൊട്ടാരക്കര: മാവടിയിൽ രണ്ട് കുടുംബ ക്ഷേത്രങ്ങളിൽ മോഷണം. വഞ്ചി തകർത്ത് പണം കവർന്നതായി പരാതി. മാവടി തെക്കടത്ത് ഭുവനേശ്വരി ദേവീ ക്ഷേത്രം, ചക്കാലയിൽ ശിവഭദ്രാക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ചക്കാലയിൽ ശിവഭദ്രാക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് മോഷണം. പുറത്തെ വഞ്ചി തകർത്താണ് പണം കവർന്നത്. അകത്തെ കുടം മാതൃകയിച്ചുള്ള വഞ്ചിയുടെ പൂട്ട് തകർത്തിരിക്കുന്നത് കണ്ടാണ് പുറത്തെ വഞ്ചി പരിശോധിച്ചത്. അതും തുറന്ന നിലയിലായിരുന്നു. തെക്കടത്ത് ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ ശ്രീകോവിലിൻെറ മുന്നിലെ പ്രധാന വഞ്ചിയുടെ താഴ് തകർത്താണ് പണം കവർന്നത്. പെട്ടെന്ന് ശ്രദ്ധയിൽപെട്ടാത്ത തരത്തിൽ വഞ്ചിയുടെ അടപ്പ് ചേർത്ത് അടച്ചിരിക്കുകയായിരുന്നു. തള്ളി നോക്കിയപ്പോൾ തുറന്നതോടെയാണ് മോഷണം നടന്നതായി ബോധ്യപ്പെട്ടത്. ആറ് മാസത്തിലേറെയായി ഇവിടെ വഞ്ചി തുറന്നിട്ട്. രണ്ട് ദിവസം മുമ്പ് പുവറ്റൂർ പടിഞ്ഞാറ് നമ്പർ 851 എസ്.എൻ.ഡി.പി ശാഖയുടെ അധീനതയിൽ തച്ചൻമുക്കിലുള്ള ഗുരുമന്ദിരത്തിലും മോഷണം നടന്നിരുന്നു. പുറത്തെയും അകത്തെയും വഞ്ചി പൊളിച്ച് പണം കവർന്നു. പുത്തൂർ പൊലീസ് കേസെടുത്തു. കണിയാപൊയ്ക ചിറ: പാർശ്വഭിത്തി പുനർനിർമാണം പൂർത്തിയായി കൊട്ടാരക്കര: ശക്തമായ മഴയിൽ ഇടിഞ്ഞുപോയ കണിയാപൊയ്ക ചിറയുടെ പാർശ്വഭിത്തി പുനർനിർമാണം പൂർത്തിയായി. ഇതോടെ പുത്തൂർ-പൂവറ്റൂർ റോഡിൽ കണിയാപൊയ്ക സ്കൂളിന് സമീപത്തെ കൊടുംവളവിലെ അപകടഭീഷണി ഒഴിവായി. കാൽ കോടി രൂപ ചെലവിട്ടാണ് പുതിയ സംരക്ഷണഭിത്തി നിർമിച്ചത്. ഒരുവർഷം മുമ്പാണ് മഴയിൽ മെയിൻ റോഡിനോട് ചേർന്ന് ചിറയുടെ കിഴക്കേക്കരയിൽ 36 അടി വീതിയിലും 12 അടി താഴ്ചയിലും കൽക്കെട്ട് ഇടിഞ്ഞത്. ഇരുവശവുമുള്ള ഭാഗം കൂടി നീക്കംചെയ്ത ശേഷമാണ് ഇപ്പോൾ പുതിയ കൽക്കെട്ട് നിർമിച്ചത്. ഇതിന് 65 മീറ്റർ നീളവും 3.3 മീറ്റർ ഉയരവുമുണ്ട്. മൂന്ന് തട്ടുകളായി കരിങ്കൽ കെട്ടി ഇടയ്ക്ക് കോൺക്രീറ്റ് ചെയ്തുമാണ് നിർമാണം. റോഡരുകിൽ വെള്ളം താഴാത്ത തരത്തിൽ കോൺക്രീറ്റ് നടത്തിയതോടെ റോഡിന് വീതി കൂടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story