Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരിമണൽ ഖനനം സ്വകാര്യ...

കരിമണൽ ഖനനം സ്വകാര്യ മേഖലക്ക്​: കേന്ദ്രനിലപാട്​ രാജ്യസുരക്ഷക്ക്​ ഭീഷണി -പ്രേമചന്ദ്രൻ

text_fields
bookmark_border
കൊല്ലം: കരിമണൽ ഖനനം സ്വകാര്യമേഖലക്ക്​ കൈമാറുന്നതിനായി കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഭേദഗതികൾ രാജ്യസുരക്ഷക്ക്​ ഭീഷണിയാണെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആണവ ധാതുക്കളുടെ ഖനനാനുമതി നൽകാനുള്ള സംസ്ഥാന സർക്കാറുകളുടെ അധികാരം കേന്ദ്രം ​ൈകയടക്കുന്നതിനെതിരെ സംസ്ഥാനം ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിർദിഷ്ട ഭേദഗതി അതിഗൗരവമുള്ളതും ഫെഡറൽ വ്യവസ്ഥക്ക്​ വിരുദ്ധവുമാണ്. പൊതുമേഖലയുടെ നട്ടെല്ലൊടിക്കുന്നതുമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടിട്ടുള്ള ആണവധാതുക്കളുടെ ഖനനാനുമതി പൂർണമായും സർക്കാറുകൾക്കോ സർക്കാർ നിയന്ത്രിത പൊതുമേഖലാ സ്ഥാപനങ്ങൾക്കോ മാത്രമായി നിജപ്പെടുത്തിയത് ഒഴിവാക്കാനുള്ള നീക്കമാണ്​ നടക്കുന്നത്​. ഐ.ആർ.ഇ, കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്​സ്​ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചക്ക്​ വഴി​െവക്കുന്നതാണ് ഭേദഗതി നിർദേശങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്തശേഷം സ്വകാര്യമേഖലക്ക്​ കരിമണൽ ഖനനമേഖല തുറന്ന് കൊടുക്കുകയുമാണ്​ ഭേദഗതിയുടെ ലക്ഷ്യമെന്ന്​ വ്യക്തമാണ്​. സംസ്ഥാനത്തിന് നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്രനീക്കത്തെ സംസ്ഥാന സർക്കാർ എതിർക്കണം. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ നിശ്ശബ്ദ നിലപാട് സംശയാസ്പദമാണ്. മൗനം പാലിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ കേന്ദ്ര നിർദേശത്തെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story