Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിസ്ഥിതി വാരാഘോഷം

പരിസ്ഥിതി വാരാഘോഷം

text_fields
bookmark_border
ചാത്തന്നൂർ: പരിസ്ഥിതി വാരാഘോഷത്തി‍ൻെറ ഭാഗമായി ചിറക്കര പഞ്ചായത്തി‍ൻെറ ആഭിമുഖ്യത്തില്‍ ശുചീകരണ യജ്ഞവും വൃക്ഷത്തൈകള്‍ നടീലും സംഘടിപ്പിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ സി. സുശീലാദേവി നിര്‍വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണയജ്ഞങ്ങള്‍ക്ക് വാര്‍ഡ് മെംബര്‍മാര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്‍റ്​ ദേവദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ ജോഷ്, പഞ്ചായത്തംഗങ്ങളായ ദിലീപ് ഹരിദാസന്‍, വിനിത ദീപു, ടി.ആര്‍. സജില, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത്ത്, ഗോപകുമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പരിസ്​ഥിതി ദിനാചരണം മുളവന: പേരയം യുവശക്തി ലൈബ്രറിയും പുഞ്ചിരി ബാലവേദിയും ചേർന്ന് നടത്തിയ പരിസ്​ഥിതി ദിനാചരണം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ യേശുദാസൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി വൈസ്​ പ്രസിഡന്‍റ്​ കുഞ്ഞുമോൻ ഫിലിപ്പോസ്, വികസനസമിതി അധ്യക്ഷ രജിത സജീവ്, പഞ്ചായത്തംഗം വിനോദ് പാപ്പച്ചൻ, പേരയം പഞ്ചായത്ത് നേതൃസമിതി കൺവീനർ അമൃത് കുമാർ, രാജേന്ദ്രൻ പിള്ള, ജോ.സെക്രട്ടറി ഭഗത് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story