Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:34 AM IST Updated On
date_range 10 Jun 2022 5:34 AM ISTവര്‍ഗീയവാദികള്‍ വെറുപ്പിന്‍റെ രാഷ്ട്രീയം ഉയര്‍ത്തുന്നു -മുല്ലക്കര രത്നാകരന്‍
text_fieldsbookmark_border
കൊല്ലം: വര്‍ഗീയവാദികള്‍ വെറുപ്പിന്‍റെ രാഷ്ട്രീയം ഉയര്‍ത്തി രാജ്യത്തിന്‍റെ മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരന്‍. 'എസ്.ഡി.പി.ഐ-ആർ.എസ്.എസ് ഭീകരതക്കെതിരെ മതേതര കേരളം ഉണരുക' മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ മീറ്റ് ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലക്കര. ജില്ല പ്രസിഡന്‍റ് ടി.എസ്. നിധീഷ് അധ്യക്ഷത വഹിച്ചു. കവി ഗണപൂജാരി മുഖ്യ പ്രഭാഷണം നടത്തി. മാർച്ചും ധർണയും നടത്തി അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിലെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ സി.പി.എം മാർച്ചും ധർണയും നടത്തി. പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണകാലത്ത് പൂർത്തീകരിച്ച പൊതു മാർക്കറ്റും ബഡ്സ് സ്കൂളും തുറന്ന് പ്രവർത്തിപ്പിക്കുക, തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക, ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ ധർണ ഉദ്ഘാടനം ചെയ്തു. ആർ. രതീഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story