Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുപ്രസിദ്ധ...

കുപ്രസിദ്ധ കുറ്റവാളികളായ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കി

text_fields
bookmark_border
കണ്ണനല്ലൂർ: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു. കൊറ്റങ്കര പുനുക്കന്നൂർ ആലുംമൂടിൽ നിഷാദ് മൻസിലിൽ കൊള്ളി നിയാസ്​ എന്ന നിയാസ്​ (27), നിഷാദ് (31) എന്നിവരാണ് കാപ പ്രകാരം പൊലീസ്​ പിടിയിലായത്. ഇവർക്കെതിരെ കൊല്ലം ഈസ്റ്റ്, കൊട്ടിയം, കുണ്ടറ, കിളികൊല്ലൂർ, കണ്ണനല്ലൂർ, ഇരവിപുരം എന്നീ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, നരഹത്യശ്രമം, ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപിക്കൽ, പിടിച്ചുപറി ഉൾപ്പടെയുള്ള കേസുകളുണ്ട്. കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ അമ്പലത്തിന്​ സമീപം സജീവൻ എന്നയാളെ കുത്തിയ കേസിൽ ഇവർ ജാമ്യത്തിൽ കഴിയുകയായിരുന്നു. സമാനസ്വഭാവമുള്ള കേസുകളിൽ ഇടപെടരുതെന്ന നിബന്ധനയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചിരുന്നത്. കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ സ്റ്റേഷൻ പരിധിയിൽ വീണ്ടും സമാനമായ കേസുകളിൽ ഉൾപ്പെടുകയും ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തു. ജാമ്യം റദ്ദാക്കുന്നതിന്​ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്‍റെ മേൽനോട്ടത്തിൽ കണ്ണനല്ലൂർ ഇൻസ്​പെക്ടർ യു.പി. വിപിൻകുമാർ, സബ് ഇൻസ്​പെക്ടർ സജീവ്, എ.എസ്​.ഐ സതീഷ് കുമാർ, സി.പി.ഒ നജീബ് എന്നിവർ തയാറാക്കി സമർപ്പിച്ച അപേക്ഷയിൽ പ്രകാരമാണ് കൊല്ലം പ്രിൻസിപ്പിൾ സെഷൻസ്​ കോടതി ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. കൊള്ളി നിയാസ്​ നിലവിൽ ഇരുപതോളം കേസുകളിൽ പ്രതിയാണ്. പരിപാടികൾ ഇന്ന്​ (10-06) കൊല്ലൂർവിള പള്ളിമുക്ക് മീറ്റർ കമ്പനി: രണ്ട് പുതിയ യൂനിറ്റുകളുടെ ഉദ്ഘാടനം മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ - ഉച്ച.2.00 കല്ലുപാലം മർച്ചന്‍റ്സ് അസോസിയേഷൻ ഹാൾ: പ്രേംനസീർ സുഹൃദ് സമിതിയുടെ നേതൃത്വത്തിൽ ഇടവ ബഷീർ അനുസ്മരണം - വൈകു.5.00 ഇളമ്പള്ളൂർ ക്ഷേത്രം കോംപ്ലക്സ്: കേബിൾ ടി.വി ഓപറേറ്റേഴ്സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി ഓഫിസ്​ ഉദ്ഘാടനം - രാവിലെ 10.00 കുണ്ടറ ആറുമുറിക്കട മേലതിൽ ഓഡിറ്റോറിയം: ഭാരതീയ ചികിത്സ വകുപ്പ്, കുണ്ടറ പഞ്ചായത്ത്, ഗവ.ആയുർവേദ ഡിസ്​പെൻസറി എന്നിവ ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാമ്പ് - ഉച്ച.2.00 പേരയം എൻ.എസ്​.എസ്​ കോളജ്: കേരള പൊലീസ്​ പെൻഷനേഴ്സ്​ അസോസിയേഷൻ ജില്ല സമ്മേളന സ്വാഗതസംഘം രൂപവത്​കരണം - രാവിലെ 10.00 കുണ്ടറ പഞ്ചായത്ത് ഹാൾ: വികസന സെമിനാർ -രാവിലെ 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story