Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:32 AM IST Updated On
date_range 10 Jun 2022 5:32 AM ISTഓപറേഷൻ സുതാര്യ: നിയമലംഘനങ്ങൾക്കെതിരെ കേസെടുത്തു
text_fieldsbookmark_border
ശാസ്താംകോട്ട: ട്രാൻസ്‌പോർട്ട് കമീഷണറുടെ 'ഓപറേഷൻ സുതാര്യ'യുടെ ഭാഗമായി കുന്നത്തൂർ ആർ.ടി ഓഫിസിൻെറ കീഴിൽ വ്യാഴാഴ്ച നടന്ന വാഹന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കൂളിങ് ഫിലിം ഒട്ടിച്ച 11 വാഹനങ്ങൾക്കെതിരെ കേസെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ച ആറ് കേസുകളും മൂന്നുപേരെ കയറ്റി അപകടകരമായ രീതിയിൽ ബൈക്കോടിച്ചതിന് രണ്ട് കേസുകളും ടാക്സ് അടക്കാതെയും ഫിറ്റ്നെസ് ഇല്ലാതെയും സർവിസ് നടത്തിയതിന് മൂന്ന് കേസുകളും എടുത്തു. ജോയന്‍റ് ആർ.ടി.ഒ ആർ. ശരത് ചന്ദ്രൻെറ നിർദേശപ്രകാരം എ.എം.വി.ഐമാരായ പി. ഷിജു, എസ്. അയ്യപ്പദാസ്, അനസ് മുഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജോയിന്‍റ് ആർ.ടി.ഒ അറിയിച്ചു. അനുശോചിച്ചു ഓച്ചിറ: പ്രയാർ ഗോപാലകൃഷ്ണൻെറ നിര്യാണത്തിൽ ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ അനുശോചിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ടി.ജെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രഫ.പി.രാധാകൃഷ്ണ കുറുപ്പ്, മണപ്പള്ളി ഉണ്ണികൃഷ്ണൻ, സഞ്ചാർ ശ്രീ ചന്ദ്രമോഹനൻ, എം.മുരളീധരൻ പിള്ള, ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story