Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:32 AM IST Updated On
date_range 10 Jun 2022 5:32 AM ISTനിയന്ത്രണംവിട്ട ചരക്കുലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി
text_fieldsbookmark_border
കുണ്ടറ: നിയന്ത്രണംവിട്ട ചരക്കുലോറി കടയിലേക്ക് ഇടിച്ചുകയറി, ആളപായമില്ല. കുണ്ടറ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് ചരക്കു കയറ്റി വന്ന നാഷനൽ പെർമിറ്റ് ലോറിയാണ് നിയന്ത്രണംവിട്ട് കേരളപുരം സ്കൂളിന് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. കേരളപുരം സ്വദേശി ബഷീറിൻെറ ചായക്കടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ലോറി ഡ്രൈവർക്കുണ്ടായ ദേഹാസ്വാസ്ഥ്യമാണ് വാഹനം നിയന്ത്രണം വിടാൻ കാരണം. രാവിലത്തെ കച്ചവടം കഴിഞ്ഞ് കടയടച്ചാൽ വൈകീട്ട് മാത്രമേ തുറക്കൂ. കട അടഞ്ഞുകിടന്നതിനാൽ ആളപായമുണ്ടായില്ല. പ്രദേശവാസികൾ ലോറി ഡ്രൈവറെ ഉടൻ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചായക്കടയുടെ മുൻവശവും ലോറിയുടെ മുൻഭാഗവും ഭാഗികമായി തകർന്നു. കൊല്ലം-തേനി അലൈൻമെന്‍റിൽ പ്രതിഷേധം കിഴക്കേകല്ലട: കൊല്ലം-തേനി ബൈപാസിനായുള്ള അലൈൻമെന്‍റ് ജനവാസ കേന്ദ്രങ്ങളായ മുട്ടം, കൊച്ചുപ്ലാംമൂട് വാർഡിൽകൂടിയാക്കാനുള്ള സർവേ നടപടികൾക്കെതിരെ പ്രതിഷേധം. സർവേ നടപടികളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികൾ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി മുട്ടം ഉദ്ഘാടനം ചെയ്തു. തുടർപ്രക്ഷോഭങ്ങൾക്കായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story