Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:30 AM IST Updated On
date_range 10 Jun 2022 5:30 AM ISTകണ്ണിന് കുളിർമയേകുന്ന 'രാത്രിവര' ചിത്രപ്രദർശനം
text_fieldsbookmark_border
കൊല്ലം: കണ്ണിന് കുളിർമയേകുന്ന വ്യത്യസ്തമാർന്ന ചിത്രങ്ങളുടെ പ്രദർശനവുമായി 'രാത്രിവര'. കൊല്ലം അശ്രാമം 8 പോയന്‍റ് ആർട്ട് കഫെയിൽ കേരള ചിത്രകല പരിഷത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രദർശനം 12ന് അവസാനിക്കും. 'കല ജനങ്ങളിലേക്ക്, ഒരു വീട്ടിൽ ഒരു ചിത്രം ഒരു ശിൽപം' സന്ദേശവുമായി സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ 16 കലാകാരന്മാരുടെ 52ഓളം ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികളുടെയും മുതിർന്ന കലാകാരന്മാരുടെയും ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. കലാസ്വാദകർക്ക് മികച്ച അനുഭവമാണ് ഈ ചിത്രപ്രദർശനം സമ്മാനിക്കുന്നത്. അക്രിലിക് പെയിന്‍റിങ്ങിലും വാട്ടർ കളറിലും കോഫി പൗഡറിലും തീർത്ത വർണാഭമായ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഓരോ ചിത്രങ്ങളും ഓരോ കഥകളും ഓരോ ചിന്തകളും ഓരോ ചോദ്യങ്ങളും ഓരോ ഉത്തരങ്ങളുമാണ്. പ്രകൃതിയുടെയും മനുഷ്യൻെറയും വികാര വിചാരങ്ങൾ നിറഞ്ഞ ചിത്രങ്ങൾ പ്രദർശനത്തിൻെറ മാറ്റുകൂട്ടുന്നു. ചിത്രങ്ങൾ വാങ്ങാനുള്ള അവസരവും ഇവിടെയുണ്ട്. പരിസ്ഥിതി വാരാചരണം കൊല്ലം: ശാസ്ത്രവേദി ജില്ല കമ്മിറ്റി നടത്തുന്ന പരിസ്ഥിതി വാരാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ശാസ്ത്രവേദി ജില്ല പ്രസിഡന്‍റ് സചീന്ദ്രന്‍ ശൂരനാട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍, കോയിവിള രാമചന്ദ്രന്‍, കല്ലട വിജയന്‍, നടുക്കുന്നില്‍ വിജയന്‍, ടി.ജി. തോമസ്, സുവര്‍ണകുമാരി, ആദിക്കാട് മധു, പി.ഒ. ബോബന്‍, വിനയകുമാര്‍, എ.സി. ജോസ്, പുന്തല മോഹന്‍, എസ്. വിപിനചന്ദ്രന്‍, എന്‍. ഉണ്ണികൃഷ്ണന്‍, പ്രേംചന്ദ്, ജോർജ്കുട്ടി, ഷിബു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story