Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവുനായ്​ക്കള്‍...

തെരുവുനായ്​ക്കള്‍ കുരങ്ങനെ ആക്രമിച്ചു

text_fields
bookmark_border
തെരുവുനായ്​ക്കള്‍ കുരങ്ങനെ ആക്രമിച്ചു
cancel
കുന്നിക്കോട്: തെരുവുനായ്ക്കള്‍ ആക്രമിച്ച വാനരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി. കൂരാംകോട് അംഗൻവാടിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണമുണ്ടായത്. അവശനിലയിലായ കുരങ്ങന്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ ജനവാസമേഖലയിലേക്ക് എത്തുകയായിരുന്നു. ശരീരം മുഴുവന്‍ ആഴത്തില്‍ മുറിവേറ്റ കുരങ്ങിന്​ നാട്ടുകാര്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. തുടർന്ന് വനംവകുപ്പിന്റെ അഞ്ചൽ റാപ്പിഡ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി കൂടുതല്‍ ചികില്‍സക്കായി കൊണ്ടുപോയി. കുന്നിക്കോട്, കുരാംകോട്, പച്ചില, ശാസ്ത്രീ ജംഗ്ഷന്‍ മേഖലകളില്‍ തെരുവുനായ്​ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തെരുവുനായ്ക്കളെ പിടികൂടാനുള്ള പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാകുന്നില്ല. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തെരുവുനായ്ക്കളുടെ ശല്യം കാരണം വാഹനാപകടങ്ങളും പതിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story