Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:30 AM IST Updated On
date_range 10 Jun 2022 5:30 AM ISTപ്രവാചന നിന്ദ: ആത്മാഭിമാന റാലി ഇന്ന്
text_fieldsbookmark_border
പുനലൂർ: പ്രവാചക നിന്ദ അനുവദിക്കില്ലെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹല്ല് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് പുനലൂരിൽ ആത്മാഭിമാന റാലി നടക്കും. ജുമാ നമസ്കാര ശേഷം ടി.ബി ജങ്ഷനിൽ നിന്നാരംഭിച്ച് മാർക്കറ്റ് മൈതാനിയിൽ സമാപിക്കും. ലോക ഭക്ഷ്യദിനം സെമിനാർ പുനലൂർ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ജില്ല ഭക്ഷ്യസുരക്ഷ വിഭാഗവും വാളക്കോട് എൻ.എസ്.വി.വി.എച്ച്.എസും ചേർന്ന് സെമിനാറും ചർച്ചാ ക്ലാസും നടത്തി. പ്രഥമാധ്യാപിക അനിത അധ്യക്ഷത വഹിച്ചു. സുരക്ഷിത ഭക്ഷണത്തിനായി നൂതന വഴികളെന്ന വിഷയത്തിൽ ജില്ല ഭക്ഷ്യ സുരക്ഷ ഓഫിസർ ലക്ഷ്മി വി. നായർ ക്ലാസ് നയിച്ചു. അനിൽകുമാർ, സുബി എന്നിവർ സംസാരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം പുനലൂർ: പകർച്ചവ്യാധികൾ തടയുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലെ കാടുനീക്കൽ അടക്കം ശുചീകരണ പ്രവർത്തനം തുടങ്ങി. ചെമ്മന്തൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്തെ ശുചീകരണത്തിൻെറ ഉദ്ഘാടനം മുൻ ചെയർമാൻ എം.എ. രാജഗോപാൽ നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ വസന്ത രഞ്ജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി എ. നൗഷാദ്, സ്ഥിരംസമിതി അധ്യക്ഷൻ ഡി. ദിനേശൻ, കൗൺസിലർമാരായ രഞ്ജിത്, ജി. ജയപ്രകാശ്, എം.പി. റഷീദ് കുട്ടി, പ്രിയ പിള്ള, വിപിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story