Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:29 AM IST Updated On
date_range 10 Jun 2022 5:29 AM ISTകർമപഥങ്ങളിൽ ഉന്നതമൂല്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു പ്രയാർ - രമേശ് ചെന്നിത്തല
text_fieldsbookmark_border
കൊല്ലം: കർമപഥങ്ങളിൽ ഉന്നതമൂല്യം കാത്തുസൂക്ഷിക്കുന്ന, അഴിമതിയുടെ കറപുരളാത്ത വ്യക്തിപ്രഭാവമായിരുന്നു പ്രയാർ ഗോപാലകൃഷ്ണന്‍റെ പ്രത്യേകതകളെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതജീവിതത്തിലായിരുന്ന കേരളത്തിലെ ക്ഷീരകർഷകർക്ക് മിൽമ എന്ന സ്ഥാപനം സ്ഥാപിച്ചതിലൂടെ മോക്ഷ പ്രാപ്തി ലഭിച്ചെന്നും കേരളം കണികണ്ടുണരുന്ന നന്മയായി മിൽമയെ മാറ്റിയെടുത്തത് പ്രയാറിന്‍റെ കർമശേഷി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രയാർ ഗോപാലകൃഷ്ണന്‍റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എ.എ. അസീസ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, കെ.സി. രാജൻ, എം.എം. നസീർ, ആർ. ചന്ദ്രശേഖരൻ, ബിന്ദുകൃഷ്ണ, കെ.ജി. രവി, ആർ. രാജശേഖരൻ, നടുക്കുന്നിൽ വിജയൻ, കെ. ബേബിസൺ, പി. ജർമിയാസ്, സൂരജ് രവി, കുളക്കട രാജു, രാജശേഖര പിള്ള, സുധാകർ പള്ളത്ത്, പ്രകാശ് മൈനാഗപ്പള്ളി, എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ എന്നിവർ പങ്കെടുത്തു. സിവിൽ സർവിസ് പരിശീലനം കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്‍റ് സിവില്‍ സര്‍വിസ് അക്കാദമി ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി സിവിൽ സർവിസ് പരിശീലനം നല്‍കുന്നു. വിവരങ്ങള്‍ക്ക് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് കൊല്ലം ജില്ല ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 0474 2749048, 8075333190. നടപടി സ്വീകരിക്കും കൊല്ലം: ജില്ലയിലെ മത്സ്യബന്ധന യാനങ്ങളുടെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് കുപ്പികളിലും ക്യാനുകളിലും ഇന്ധനങ്ങള്‍ വില്‍പന നടത്തുന്നത് നിരോധിച്ചു. ഇത്തരത്തില്‍ വില്‍പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story