Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​കൂള്‍ കെട്ടിട...

സ്​കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങി; എം.എല്‍.എ കുത്തിയിരുന്ന് പ്രതിഷേധിച്ചു

text_fields
bookmark_border
സ്​കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങി; എം.എല്‍.എ കുത്തിയിരുന്ന് പ്രതിഷേധിച്ചു
cancel
കുന്നിക്കോട്: സ്കൂൾ കെട്ടിട നിർമാണത്തിന്​ പൊതുമരാമത്ത്​ വകുപ്പ്​ മണ്ണ് നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ച്​ കെ.ബി. ഗണേഷ്​കുമാർ എം.എൽ.എ നിർമാണസ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരുവര്‍ഷം മുമ്പ്​ ആരംഭിച്ച കുന്നിക്കോട് ടൗൺ എൽ.പി സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങിയ സാഹചര്യത്തിലാണ്​ എം.എൽ.എ വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയത്. മണ്ണ് നീക്കംചെയ്യാത്തതാണ് നിര്‍മാണം വൈകുന്നതിന് കാരണമെന്ന് കരാറുകാരന്‍ അറിയിച്ചു. ഇതോടെ, മണ്ണ് നീക്കംചെയ്താൽ മാത്രമേ ഇവിടെനിന്ന്​ പോവുകയുള്ളൂവെന്നറിയിച്ച്​ സ്കൂൾ ഓഫിസിന്​ മുന്നില്‍ എം.എൽ.എ ഇരിക്കുകയായിരുന്നു. തുടർന്ന്​ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പിന്നീട്​ കെ.എസ്.ടി.പി.എ അധികൃതര്‍ കൂടിയെത്തിയതോടെ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു. മണ്ണും അനുബന്ധമായുള്ള കെട്ടിടങ്ങളും വേഗം നീക്കംചെയ്ത്​ നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ എം.എൽ.എ പ്രതിഷേധം അവസാനിപ്പിച്ചു. രണ്ടുമണിക്കൂറിലധികം എം.എൽ.എ സംഭവസ്ഥലത്തിരുന്നു. പഞ്ചായത്തംഗം എം. റഹീംകുട്ടി, ബി. ഷംനാദ്, സ്​കൂൾ അധികൃതര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story